
ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് തുറക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമളി ∙ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാൻ ഇന്നു രാവിലെ 10ന് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറക്കുന്നത് ഇന്നു രാവിലെ മതിയാകുമെന്ന് തമിഴ്നാട് തീരുമാനിച്ചത്.
ഷട്ടർ തുറക്കുന്ന സമയത്തെ നീരൊഴുക്ക് കണക്കുകൂട്ടിയാകും എത്ര അടി വെള്ളം സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കണമെന്ന് തീരുമാനിക്കുക. നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സെക്കൻഡിൽ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയിൽ വെള്ളം മാത്രമേ സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളൂ. ഇത് തീരമേഖലയെ ആശങ്കപ്പെടുത്തില്ല.