
തിരുവനന്തപുരം: തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ പൊലീസിന് കൈക്കൂലി നൽകുന്നതായി പ്രതികളുടെ വെളിപ്പെടുത്തൽ. കേസിലെ മുഖ്യകണ്ണികളായ ആലപ്പുഴ സ്വദേശി ജയിംസും പ്രവീണും പൊലീസിൻ്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ചൈനീസ് കോൾ സെൻ്ററിൽ ആളുകളെ എത്തിക്കാനാണ് സഹായം നൽകുന്നതെന്നാണ് ഇവരിൽ നിന്നറിയുന്നത്.
ഓരോ കടത്തിനും ലോങ്ങ് എന്ന കമ്പോഡിൻ പൗരന് ജയിംസ് പണം നൽകാറുണ്ട്. വിസിറ്റ് വിസയിൽ തായ്ലാൻഡിലെത്തുന്നവരെ അതിർത്തി കടത്താനാണ് കൈക്കൂലിയെന്നാണ് ഉയരുന്ന സംശയം. കേസിലെ മറ്റൊരു പ്രതിയായ പ്രവീണിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, 35 പേരെ കമ്പോഡിയയിൽ എത്തിച്ചതിന് തെളിവ് ലഭിച്ചതായി കൊല്ലം കമ്മീഷണർ അറിയിച്ചു. ഓരോ ഇടപാടും പരിശോധിക്കുകയാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
Last Updated Jun 29, 2024, 10:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]