
‘ഗൂഢാലോചന അന്വേഷിക്കണം, സത്യം പുറത്തുവരും’: ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ
കാക്കനാട്( കൊച്ചി)∙ മാനേജറെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കവേ, ഡിജിപിക്ക് പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
നീതിതേടി ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മർദിച്ചു എന്നാണ് മാനേജർ വിപിൻ ആരോപിച്ചത്. കേസിൽ ഇൻഫോപാർക്ക് പൊലീസ് മാനേജർ വിപിൻ കുമാറിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു.
ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ 26ന് ഉച്ചയ്ക്ക് മർദനമേറ്റെന്നാണ് മാനേജരുടെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നല്കിയിരിക്കുന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]