കാലടിയിൽ കുഴിയിൽ ‘കുരുങ്ങി’ സുരേഷ് ഗോപി; ‘വിഷയം പരിഹരിക്കണം’: പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോൺ കോൾ
കൊച്ചി∙ കാലടിയിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികൾ പരിശോധിച്ചു.
തൊട്ടുപിന്നാലെ എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്.
പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു.
കുഴികൾ കാരണം കാലടി പാലത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുഴികൾ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നൽകിയതായി സുരേഷ് ഗോപി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]