
മൃഗങ്ങളെ വളർത്തുമ്പോൾ അവരെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ നമ്മൾ അറിഞ്ഞ് ചെയ്യേണ്ടതുണ്ട്. പൊതുവെ നായ്ക്കൾക്ക് എല്ലാം ഒരേ തരത്തിലുള്ള ഭക്ഷണങ്ങളും വ്യായാമവും വിശ്രമവുമൊക്കെയാണ് ആവശ്യം. എന്നാൽ ഓരോ കാര്യങ്ങളും എങ്ങനെയൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. നായ്ക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ശാരീരിക ആവശ്യങ്ങൾ
എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനമായ കാര്യം. നല്ല പോഷകങ്ങൾ, താമസം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങൾക്കാവണം ആദ്യം മുൻഗണന നൽകേണ്ടത്. വിശപ്പില്ലായ്മ, ഉറക്ക കുറവ് എന്നിവ ഉണ്ടായാൽ അതിനർത്ഥം നിങ്ങൾ നൽകുന്ന ഭക്ഷണത്തിനോട് താല്പര്യം ഇല്ലെന്നാണ്. ഇത്തരം കാര്യങ്ങൾ മനസിലാക്കി അവർക്ക് ആവശ്യമുള്ളത് നൽകാൻ ശ്രദ്ധിക്കണം.
വൈകാരിക ആവശ്യങ്ങൾ
വൈകാരികമായ സുരക്ഷിതത്വം നൽകേണ്ടത് വളരെ പ്രധാനമാണ്. വീടിനുള്ളിൽ അവ സുരക്ഷിതരാണെന്ന് അവർക്ക് അനുഭവപ്പെടണം. വളരെ സ്നേഹമുള്ള മൃഗമാണ് നായ്ക്കൾ. എന്നാൽ അവരുടെ മൂഡ് ശരിയല്ലെങ്കിൽ അത് അവയുടെ മുഴുവൻ സ്വഭാവത്തെയും ബാധിക്കുന്നു. അതിനാൽ തന്നെ നായ്ക്കൾക്ക് ആവശ്യമുള്ള കാര്യങ്ങൾ അറിഞ്ഞ് ചെയ്യാൻ ശ്രദ്ധിക്കണം.
ആരോഗ്യപരമായ ആവശ്യങ്ങൾ
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നായ്ക്കൾക്ക് മാറ്റം അനിവാര്യമാണ്. ശരിയായ രീതിയിൽ പരിപാലനം നൽകിയാൽ ആരോഗ്യവും മെച്ചപ്പെടുന്നു. ശരിയായ ഭക്ഷണ ക്രമം, വ്യായാമം, വർഷംതോറുമുള്ള വാക്സിനുകൾ, ഇടയ്ക്കിടെ പരിശോധനകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
സാമൂഹിക ആവശ്യങ്ങൾ
മനുഷ്യരുമായി അടുക്കുന്ന മൃഗമാണ് നായ്ക്കൾ. എന്നാൽ ശരിയായ രീതിയിലുള്ള സാമൂഹിക അടുപ്പം അവർക്ക് ലഭിച്ചില്ലെങ്കിൽ നായ്ക്കളുടെ മാനസിക- വൈകാരിക ആരോഗ്യത്തെ അത് ബാധിച്ചേക്കാം. കൂടാതെ ഇത് ആക്രമണം പോലുള്ള കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. അവയ്ക്ക് പരിചിതമല്ലാത്ത കാര്യങ്ങളോട് ഭയവും, ഉത്കണ്ഠയുമൊക്കെ കൂടുതലായിരിക്കും. മറ്റ് നായ്ക്കളോടും അവർ മോശമായി പെരുമാറാൻ സാധ്യതയുണ്ട്. നടക്കാൻ കൊണ്ട് പോകുന്ന സമയം, വലിയ നായ്ക്കളെ കാണുമ്പോൾ അല്ലെങ്കിൽ ചുറ്റിനും മനുഷ്യരെ കാണുമ്പോഴൊക്കെയും അവർക്ക് ഇത്തരത്തിൽ ഭയം ഉണ്ടാവാം.
പരിശീലനം വേണം
നല്ല രീതിയിൽ പരിശീലനം നൽകിയാൽ മാത്രമേ മൃഗങ്ങളുമായി ആശയവിനിമയം നടത്താൻ സാധിക്കുകയുള്ളു. കൂടുതൽ അവരെ ഫോഴ്സ് ചെയ്യുന്ന വിധത്തിലാകരുത് പരിശീലനം നൽകേണ്ടത്. നിങ്ങളുടെ വളർത്ത് നായക്ക് ആക്രമണ സ്വഭാവം, ഭയം എന്നിവ ഉണ്ടെങ്കിൽ ശരിയായ പരിശീലനത്തിലൂടെ അത് മാറ്റിയെടുക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]