

പത്തൊൻപത് ദിവസങ്ങള്‍ മാത്രമാണ് ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത് ; വിവാഹ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലമായി; ഇപ്പോള്‍ ഒരു കുഴപ്പവുമില്ല, ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല: രചന നാരായണൻ കുട്ടി
സ്വന്തം ലേഖകൻ
ജനശ്രദ്ധ ലഭിച്ച നടിയാണ് രചന നാരായണൻ കുട്ടി. അഭിനയത്തോടൊപ്പം നൃത്തത്തിലും രചനയിന്ന് ശ്രദ്ധ നല്കുന്നു. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്ത് രചനയുടെ വ്യക്തി ജീവിതവും ചർച്ചയായി.വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.
അതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാർത്തകളെക്കുറിച്ച് രചന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നമ്മള് അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്ബകള്‍ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണെന്നും രചന അന്ന് വ്യക്തമാക്കി. ഞാൻ ഏറ്റവും കൂടുതല്‍ വിഷമിച്ച സാഹചര്യം അതാണ്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ലെന്നും രചന വ്യക്തമാക്കി. മുമ്ബൊരിക്കല്‍ ബിഹൈന്റ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം സംസാരിച്ചത്.
ആരാധകരായ ഒരുപാട് പേർ വിളക്കാറുണ്ട്. അവരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. ആറാട്ട് കഴിഞ്ഞതിന് ശേഷം ഒരുപാട് പേരുടെ സ്നേഹം കൂടുതല്‍ കിട്ടാൻ തുടങ്ങി. നമ്മള് ചെയ്യുന്ന ക്യാരക്ടറിനോടാണ് അവർക്കിഷ്ടം. നമുക്കെല്ലാം ലാലേട്ടനോടും മമ്മൂക്കയോടും ഇഷ്ടം തോന്നാനുള്ള കാരണം ചെറുപ്പം തൊട്ടേ കണ്ട് അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ്.
അത് തന്നെയാണ് ഇപ്പോള്‍ എന്നോടും ഉള്ളത്. അതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ ഇഷ്ടം താൻ മനസില്‍ വെക്കുമെന്നും രചന വ്യക്തമാക്കി. 2011 ലായിരുന്നു ആലപ്പുഴ സ്വദേശിയുമായി രചന വിവാഹിതയായത്. ബന്ധം ഒഴിവാക്കിയതിനെക്കുറിച്ച് രചന നേരത്തെയും സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്ബോഴേക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി.
പത്തൊൻപത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നതെന്നും രചന വ്യക്തമാക്കി.
2001ല്‍ എംടി വാസുദേവൻ നായരുടെ രചനയില്‍ കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാനം എന്ന സിനിമയില്‍ നായികയുടെ കൂട്ടുകാരിയായാണ് രചന അഭിനയ രംഗത്തേക്ക് വരുന്നത്. ചെറിയ വേഷമായിരുന്നു. മറിമായം ശ്രദ്ധിക്കപ്പെട്ടതോടെയാണ് രചന ജനപ്രീതി നേടുന്നത്. ആറാട്ട് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ശ്രദ്ധേയ വേഷം രചനയ്ക്ക് ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]