
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനൽക്കാലം ക്രമേണ ആരംഭിക്കുകയാണെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച, ഏപ്രിൽ 29 ന് ആരംഭിക്കുമെന്നും ഇത് വേനൽക്കാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ വിശദീകരിച്ചു. ഇത് തുടർച്ചയായി 39 ദിവസം നീണ്ടുനിൽക്കും. അതിനെ 3 തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും 13 ദിവസമാണ് ദൈർഘ്യം.
കന്ന സീസൺ ആരംഭിക്കുമ്പോൾ സൂര്യന്റെ കിരണങ്ങൾ കൂടുതൽ തീവ്രമാകും. താപനില വേഗത്തിൽ ഉയരുന്നത് ശ്രദ്ധിക്കപ്പെടും. ഈ കാലഘട്ടം വസന്ത കാലാവസ്ഥയിൽ നിന്നും വേനൽക്കാലത്തിലേക്ക് മാറുന്ന ഘട്ടമാണെന്നും, ഈ സമയത്ത് താപനില വർധിക്കുകയും പൊടിയും കാറ്റും കൂടുകയും ചെയ്യും. ചിലപ്പോഴൊക്കെയേറെ മഴയ്ക്കു സാധ്യത ഉണ്ടാകുകയും ചെയ്യുമെന്ന് സെന്റര്‍ വ്യക്തമാക്കി. കന്ന സീസണിന്റെ മധ്യഭാഗത്ത് ‘സരായാത്’ കാലഘട്ടം അവസാനിക്കും, ഈ സമയത്ത് ഇടയ്ക്കിടെ ഇടിമിന്നലും കനത്ത മഴയും പൊടിയും ഉണ്ടാകാം. കൂടാതെ, ഈ സീസണിൽ ‘അൽ-സുറയ്യ’ എന്ന നക്ഷത്രത്തെ കാണാൻ കഴിയില്ല.
Read Also – ഇനി ചെക്ക്-ഇൻ അതിവേഗം, അബുദാബിയിലെ ഹോട്ടലുകളിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നൂ
എന്നാൽ പഴയ കണക്കുകൾ പ്രകാരം ജൂൺ 7-ന് വീണ്ടും ഈ നക്ഷത്രം ദൃശ്യമാകും. അതോടെ കന്ന സീസൺ അവസാനിക്കും. ഈ സീസണിന്റെ തുടക്കത്തിൽ പക്ഷികളുടെ കുടിയേറ്റം ആരംഭിക്കുകയും, മധ്യത്തിൽ താപനില കൂടുതലാകുകയും, മഴക്കാലം അവസാനിക്കുകയും ചെയ്യും. അവസാനം ‘മർബഅാനിയത്ത് അൽ-കൈദ്’ എന്ന ഏറ്റവും ചൂടേറിയ കാലഘട്ടം വരും. ഈ സമയത്ത് അന്തരീക്ഷം കൂടുതൽ ചൂടേറിയതാകുമെന്നും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]