
ഐ.എം.വിജയൻ ഇനി ഡപ്യൂട്ടി കമാൻഡർ; വിരമിക്കുന്നതിനു തലേന്ന് ‘പ്രമോഷൻ’ നൽകി സർക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ പൊലീസ് സേനയിൽനിന്നു വിരമിക്കുന്നതിനു തലേദിവസം ഫുട്ബോള്‍ താരം സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍. മലബാര്‍ സ്പെഷല്‍ പൊലീസ് ബറ്റാലിയനിലെ അസി. കമാൻഡറായ വിജയന് ഡപ്യൂട്ടി കമാൻഡറായാണ് പ്രമോഷൻ നൽകിയത്. വിജയന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
ഫുട്ബോള്‍ മേഖലയില്‍ അതുല്യ നേട്ടങ്ങള്‍ കൈവരിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതിഛായ ഉയര്‍ത്തുന്നതിനു നല്കിയ സംഭാവനകളും സേവനങ്ങളും കണക്കിലെടുത്തുവെന്നും സ്ഥാനക്കയറ്റം നൽകിയ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 30നാണ് ഐ.എം.വിജയന് പൊലീസ് സേനയിൽനിന്നു വിരമിക്കുന്നത്.