
ഇന്ത്യൻ സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കർമാരുടെ സൈബർ ആക്രമണം; വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം
ശ്രീനഗർ∙ ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ വൻ സൈബർ ആക്രമണം. പാക്കിസ്ഥാൻ ഹാക്കർമാരാണ് സൈനിക സ്കൂളുകളുടെ അടക്കമുള്ള ഇന്ത്യൻ സൈറ്റുകളെ ലക്ഷ്യമിട്ട് ചൊവാഴ്ച സൈബർ ആക്രമണം നടത്തിയത്.
ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ (എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവയാണ് പാക്കിസ്ഥാൻ ഹാക്കേഴ്സിന്റെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈബർ ആക്രമണത്തിലൂടെയുള്ള പ്രകോപനം.
‘ഐഒകെ ഹാക്കർ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെബ്സൈറ്റ് പേജുകളിൽ ‘സൈറ്റ് ഹാക്കഡ്’ എന്ന് എഴുതിയ ശേഷം പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ചാണ് ഹാക്കിങ് നടത്തിയിരിക്കുന്നത്.
കശ്മീരിനെക്കുറിച്ചുള്ള പ്രകോപനപരമായ സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ ഉണ്ടായിരുന്നു.
ആർമി ഹൗസിങ് സൊസൈറ്റിൽനിന്നു വ്യക്തിഗത വിവരങ്ങളടക്കം കൈവശപ്പെടുത്തിയെന്നാണ് ഹാക്കർമാരുടെ അവകാശ വാദം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]