
അടുക്കളയിൽ ഉണ്ടാകുന്ന പുകപടലങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ആധുനിക ഉപകരണമാണ് ചിമ്മിനി. ഇതിന്റെ വരവോടെ അടുക്കളയിലെ ജോലികൾ ഒരുപരിധിവരെ എളുപ്പമായെന്ന് പറയാൻ സാധിക്കും. കാരണം ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുകയിൽ നിന്നും രക്ഷ നേടാനും അതുമൂലം ഉണ്ടാകുന്ന അഴുക്കുകളും കുറഞ്ഞ് കിട്ടി. എന്നാൽ ജോലികൾ എളുപ്പമാക്കിയ ചിമ്മിനിയിലും അഴുക്കുകൾ പറ്റിയിരിക്കാറുണ്ട്. ഇത് ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ഉപകരണം കേടുവരുകയും തീ പടർന്നുപിടിക്കാനും അതുമൂലം അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ചിമ്മിനി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ.
ബേക്കിംഗ് സോഡ
കുറച്ച് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം അതിലേക്ക് വെള്ളം ചേർത്ത് മിക്സ് ആക്കിയെടുക്കണം. ബേക്കിംഗ് സോഡ കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം ഇത് ചിമ്മിനിയുടെ പ്ലേറ്റുകളിൽ തേച്ച് പിടിപ്പിക്കണം. ഇങ്ങനെ അര മണിക്കൂർ വെച്ചതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി. ഇത് ചിമ്മിനിയിൽ പറ്റിയിരിക്കുന്ന എണ്ണക്കറകളെ എളുപ്പത്തിൽ അലിയിക്കുന്നു.
പെയിന്റ് തിന്നർ
പെയിന്റ് തിന്നറുകൾ ഉപയോഗിച്ച് നന്നായി ചിമ്മിനി വൃത്തിയാക്കാൻ സാധിക്കും. വൃത്തിയുള്ള തുണിയെടുത്ത് പെയിന്റ് തിന്നറിൽ മുക്കിയെടുത്തതിന് ശേഷം, ഇത് ഉപയോഗിച്ച് അഴുക്കുള്ള ഭാഗങ്ങൾ നന്നായി തുടച്ചെടുക്കണം. ഇത് കറകൾ എളുപ്പത്തിൽ അറിയിക്കാൻ സഹായിക്കുന്നു.
നാരങ്ങ നീര്
ഏത് കറയെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ നാരങ്ങക്ക് സാധിക്കും. പാതിമുറിച്ച നാരങ്ങ നീര് പിഴിഞ്ഞെടുത്തതിന് ശേഷം അതിലേക്ക് ഉരച്ച് ഉപ്പിട്ട് കൊടുക്കണം. ശേഷം ചിമ്മിനി പ്ളേറ്റുകളിൽ നന്നായി തേച്ചുപിടിപ്പിക്കാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
സിലിക്ക ജെല്ലിന് ഇത്രയധികം ഉപയോഗങ്ങളോ; ഇങ്ങനെ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]