
കഥ ഇതുവരെ
സുചിയും വിനോദും തമ്മിലുള്ള കല്യാണക്കാര്യം മഹേഷിന്റെ വീട്ടിൽ പോയി സംസാരിക്കാനിരിക്കുകയാണ് മാഷ്. സുചിയും ഇഷിതയും അഷിതയും പ്രിയാമണിയുമെല്ലാം വലിയ ത്രില്ലിലാണ്. സുചി ആവട്ടെ ഭയങ്കര സന്തോഷത്തിലും. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
സുചിയും വിനോദും തമ്മിലുള്ള കല്യാണക്കാര്യം സ്വപ്നവല്ലിയുമായി സംസാരിക്കാൻ എത്തിയിരിക്കുകയാണ് മാഷ്. വളരെ സ്നേഹത്തോടെയും ഉപചാരപൂർവ്വവുമാണ് സ്വപ്നവല്ലി മാഷേ സ്വീകരിച്ചത്. എന്നാൽ സുചിയ്ക്ക് വിനോദിനെ ഇഷ്ടമാണെന്ന് കേട്ടപ്പോൾ സ്വപ്നവല്ലി ഒന്ന് ഞെട്ടി. അങ്ങനെ വരാൻ വഴി ഇല്ലല്ലോ എന്നും വിനോദിന്റെ സമ്മതപ്രകാരം അനുഗ്രഹയുമായി അവന്റെ കല്യാണം ഉറപ്പിച്ചല്ലോ എന്നും സ്വപ്നവല്ലി മാഷോട് പറഞ്ഞു. അത് കേട്ടതും മാഷ് ആകെ ഞെട്ടിത്തരിച്ചു. വിനോദിന് സുചിയെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്ന് ഉറപ്പും കിട്ടിയതിന് ശേഷമാണ് മാഷ് വിവാഹ ആലോചനയുമായി സ്വപ്നവല്ലിയെ കാണാൻ എത്തിയത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ പ്രതികരണം. ഇഷിത മുൻപ് വിനോദമായി സംസാരിക്കുകയും വിനോദ് സുചിയെ മാത്രമേ വിവാഹം ചെയ്യൂ എന്ന ഉറപ്പ് ഇഷിതയ്ക്ക് നൽകുകയും ചെയ്തിരുന്നു . എന്നാൽ അതെല്ലാം എന്തിനായിരുന്നു എന്ന് തുടങ്ങി ഒരു നൂറായിരം ചോദ്യങ്ങളാണ് മാഷിന്റെ മനസ്സിലൂടെ പോയത്. എന്തായാലും സ്വപ്നവല്ലിയോട് യാത്ര പറഞ്ഞ് മാഷ് ഇറങ്ങി.
തിരികെ ഫ്ളാറ്റിൽ എത്തിയപ്പോൾ മാഷിന് ഇക്കാര്യം സുചിയോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. പ്രയാസത്തോടെ ആണെങ്കിലും മാഷ് കാര്യം പറഞ്ഞു . വിനോദും അനുഗ്രഹവും തമ്മിലുള്ള കല്യാണം ഉറപ്പിച്ചെന്ന് കേട്ടപ്പോൾ സുചിയുടെ നിയന്ത്രണം വിട്ടു. അവൾ പൊട്ടിക്കരഞ്ഞ് റൂമിലേയ്ക്ക് ഓടി. ഇഷിതയ്ക്കും അത് ഷോക്ക് ആയിരുന്നു. ഇഷിത ഫ്ലാറ്റിലെത്തിയപ്പോൾ മഹേഷ് വിനോദിന്റെ കല്യാണം ഉറപ്പിച്ച കാര്യം സന്തോഷത്തോടെയാണ് ഇഷിതയോട് പറഞ്ഞത് . മഹേഷിന് അല്ലെങ്കിലും സുചിയുടെ കാര്യം അറിയില്ലല്ലോ …..ഇഷിതയായി അതൊന്നും പറയാനും നിന്നില്ല.
അതേസമയം വിനോദ് സുചിയോട് സംസാരിക്കാനായി ഫോൺ ചെയ്യുന്നുണ്ട്. അവൾ ആ കാൾ എടുത്തില്ല . വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്ത് റോങ് നമ്പർ എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു. അമ്മ ഡൽഹിയിലേക്ക് പോയതോടെ വളരെ സന്തോഷത്തിൽ അനുഗ്രഹ പ്രിയാമണിയുടെ ഫ്ളാറ്റിൽ തിരിച്ചെത്തിയിരിക്കുകയാണ്. വിനോദമായി തന്റെ വിവാഹം ഉറപ്പിച്ച കാര്യം അവൾ അവരോട് പറയാൻ ഒരുങ്ങുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]