
കൊച്ചി: ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് മേഘ്ന വിന്‍സന്റ്. അമൃത അര്ജുന് ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്ന.
അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും സണ്‍ ടിവിയിലും സജീവമായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സാന്ത്വനം 2 വിലൂടെ മേഘ്ന വീണ്ടും ഏഷ്യാനെറ്റിലേക്ക് തിരിച്ചത്തുകയും ചെയ്തു. ഇതിനിടെ, യൂട്യൂബ് ചാനലുമായും മേഘ്ന സജീവമായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ മേഘ്ന ആരാധകരെ അറിയിക്കാറുണ്ട്.
അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് മേഘ്ന ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്. ”എന്റെ ലോകം നീയാണ്, എന്റെ ഫസ്റ്റ് ലവ്, ഹാപ്പി ബർത്ത്ഡേ”, എന്നാണ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മേഘ്ന കുറിച്ചത്. അമ്മയോടൊപ്പമുള്ള നിമിഷങ്ങൾ മുൻപും മേഘ്ന പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. മേഘ്നയോടൊപ്പം ചില അഭിമുഖങ്ങളിലും അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമ്മയുടെ മുടി മുറിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ആണ് താരം ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലും കാണിക്കുന്നത്.
മുടി മുറിക്കുക മാത്രമല്ല, കളറും കൂടി ചെയ്തായിരുന്നു മേഘ്നയുടെ അമ്മയുടെ മേക്ക്ഓവർ. മേക്ക് ഓവറിനു ശേഷം ഈ ലുക്ക് കൊള്ളാമെന്നും തനിക്ക് ഇഷ്ടമായെന്നും അമ്മ വീഡിയോയിൽ പറയുന്നുണ്ട്. ഫ്രണ്ടിലെ മുടി കുറച്ചുകൂടി ഷോര്ട്ടാക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ പണി ചെയ്യുമ്പോള്‍ അത് മുന്നിലേക്ക് വീഴും, ഒത്തിരി ഷോര്ട്ടാക്കരുത് എന്നായിരുന്നു അമ്മ പറഞ്ഞതെന്ന് മേഘ്നയും കൂട്ടിച്ചേർത്തു. അമ്മയുടെ പുതിയ ഹെയർ കട്ടും ഹെയർ കളറിങ് ട്രാൻസ്ഫർമേഷനും അടിപൊളി ആയിട്ടുണ്ട് എന്നാണ് മേഘ്നയുടെ വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ.
സിനിമാ കണക്കുകൾ പുറത്തുവിടുന്നത് ‘ഏഭ്യത്തരം’; രൂക്ഷ വിമര്‍ശനം നടത്തി നിര്‍മ്മതാവ് സന്തോഷ് ടി കുരുവിള
ഫാമിലി മാൻ 3 നടൻ വെള്ളച്ചാട്ടത്തില്‍ വീണ് മരണപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]