
ദോഹ: അറബ് മണ്ണിൽ ആദ്യമായെത്തിയ ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിച്ചതിന്റെ ഓർമകളുമായി കീച്ചെയ്നുകൾ കൊണ്ടൊരു കലാസൃഷ്ടി ഒരുക്കിയിരിക്കുകയാണ് ഖത്തറിൽ. ഖത്തർ ലോകകപ്പിന്റെ ഫൈനലടക്കം നിരവധി മത്സരങ്ങൾക്ക് വേദിയായ ലുസൈൽ സ്റ്റേഡിയത്തിനടുത്തുള്ള ലുസൈൽ മെട്രോ സ്റ്റേഷനുപുറത്താണ് 2.50 ലക്ഷം കീച്ചെയ്നുകൾകൊണ്ട് ‘കീസ് ടു മെമ്മറീസ് 2025’ എന്ന പേരിൽ പുതിയ ആർട്ട് ഇൻസ്റ്റാളേഷൻ സ്ഥാപിച്ചിട്ടുള്ളത്.
2022 നവംബർ – ഡിസംബർ മാസങ്ങളിലായി ഖത്തറിലെ എട്ടു വേദികളിലായി നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് കാഴ്ചക്കാരായെത്തിയ ആരാധകർ, അപ്പാർട്മെന്റുകളിലും കണ്ടെയ്നർ വീടുകളിലും ഹോട്ടലുകളിലും മറ്റുമായി താമസിച്ച മുറികളുടെ കീച്ചെയിനുകൾ ശേഖരിച്ചാണ് ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്.
ഖത്തർ മ്യൂസിയത്തിന് കീഴിൽ ബൂ ഡിസൈൻ സ്റ്റുഡിയോയും ഖത്തരി ആർട്ടിസ്റ്റും എജുക്കേറ്ററുമായ മർയം അൽ ഹുമൈദും ചേർന്നാണ് 2.50 ലക്ഷം കീ ചെയിനുകൾ ചേർത്തുവെച്ച ആകർഷകമായ ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. ലോകകപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ കൂടി പിന്തുണയോടെയാണ് ഈ അപൂർവ സൃഷ്ടി ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]