
ബിജെപി പ്രവർത്തകർ പ്രസംഗം തടഞ്ഞു; എഎസ്പിക്ക് നേരെ അടിക്കാൻ കയ്യോങ്ങി സിദ്ധരാമയ്യ– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ ബിജെപി പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടർന്ന് എഎസ്പിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി അടിക്കാൻ കയ്യോങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ വിലവർധനയിൽ പ്രതിഷേധിച്ച് ബെളഗാവിയിൽ കോൺഗ്രസ് നടത്തിയ റാലിയിലാണ് സംഭവം. കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ റാലി അലങ്കോലപ്പെടുത്തിയപ്പോൾ, അരികിൽ നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തു ചെയ്യുകയാണെന്ന് ചോദിച്ചെന്നും അടിക്കാനായി കൈ ഉയർത്തിയെങ്കിലും പിൻവലിച്ചെന്നുമാണ് പ്രചാരണം.
വേദിയിലുണ്ടായിരുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ ശകാരിച്ചതായും ആരോപണമുണ്ട്. തുടർന്ന്, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല മുഖ്യമന്ത്രിയെ അനുനയിപ്പിച്ചതോടെയാണ് പ്രസംഗം തുടർന്നത്. ബിജെപിയും ആർഎസ്എസും സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ഇത്തരം നിലപാടു തുടർന്നാൽ സംസ്ഥാനത്തൊരിടത്തും അവരുടെ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാർ മുന്നറിയിപ്പു നൽകി.