
ഹൈദരാബാദ്: ഇന്ത്യൻ ചലച്ചിത്ര നടി ശ്രീലീല അടുത്തിടെ തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ പരിചയപ്പെടുത്തി. നടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഒരു പെൺകുഞ്ഞിനെ കെട്ടിപ്പിടിക്കുന്ന രണ്ട് ഫോട്ടോകൾ അവർ പങ്കിട്ടത്.
ഫോട്ടോകൾക്കൊപ്പം, “വീടിലേക്ക് പുതിയൊരാള്… ഹൃദയങ്ങളുടെ അധിനിവേശം” എന്നാണ് ശ്രീലീല തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ചിത്രത്തിൽ ശ്രീലീല എംബ്രോയ്ഡറി ചെയ്ത കുർത്തയിലാണ് കാണപ്പെടുത്തത്. അതേസമയം, പ്രിന്റ് ചെയ്ത വസ്ത്രവും ഡയപ്പറും ധരിച്ചാണ് കുഞ്ഞ് നിൽക്കുന്നത്. ശ്രീലീല കുഞ്ഞിന്റെ കവിളിൽ ഒരു ചുംബനം നൽകുന്നതും കാണാം.
രണ്ടാമത്തെ ഫോട്ടോയിൽ ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതായാണ്. എന്നിരുന്നാലും, ഈ പെണ്‍കുഞ്ഞിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും നടി പങ്കുവച്ചിട്ടില്ല. കുഞ്ഞിനെ താൻ ദത്തെടുത്തതാണോ അതോ ആ കൊച്ചുകുട്ടി തന്റെ ബന്ധുവാണോ എന്നൊന്നും ശ്രീലീല വെളിപ്പെടുത്തിയിട്ടില്ല.
ശ്രീലീല മുമ്പ് നിരവധി അനാഥ കുഞ്ഞുങ്ങളെയും പെൺകുട്ടികളെയും ദത്തെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ സിനിമയ്ക്ക് പുറത്ത് മികച്ച പേരാണ് ശ്രീലീലയ്ക്ക് ലഭിച്ചത്. എംബിബിഎസ് പൂര്‍ത്തിയാക്കിയ ശ്രീലീല ഇപ്പോള്‍ സിനിമയിലെ തന്റെ ആക്ടിംഗ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
അതേസമയം, അനുരാഗ് ബസുവിന്റെ പേരിടാത്ത റൊമാന്റിക് ത്രില്ലറിൽ കാർത്തിക് ആര്യനൊപ്പമുള്ള ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഷൂട്ടിംഗുമായി തിരക്കിലാണ് ശ്രീലീല ഇപ്പോൾ. സെറ്റിലെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം ചോർന്നിരുന്നു.
മുമ്പ്, നിയമപരമായ പ്രശ്നങ്ങൾ കാരണം നിർമ്മാതാക്കൾക്ക് ഈ ചിത്രത്തിന് നേരത്തെയിട്ട ആഷിഖി 3 എന്ന പേര് ഉപേക്ഷിച്ചിരുന്നു. ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു പ്രണയകഥയാണ് അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. ചിത്രം 2025 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം.
അതേസമയം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാര്ത്തികേയന് രവി മോഹന്‍ അടക്കം വലിയ താര നിര അണിനിരക്കുന്ന പാരശക്തിയിലൂടെ തമിഴിലും ശ്രീലീല അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ചിത്രം 2026ലായിരിക്കും റിലീസ് ചെയ്യുക.
അക്ഷയ് കുമാറിന് നല്ലകാലം വന്നോ?: കേസരി 2വിന് രണ്ടാം വാരാന്ത്യത്തില്‍ സംഭവിച്ചത്!
‘യാനങ്ങൾ തീരാതെ, തീരങ്ങൾ കാണാതെ’; ആസാദിയിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]