
ആലപ്പുഴ: വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി എക്സൈസ് ഓഫീസിലെ സിഇഒ മാരായ അഗസ്റ്റിൻ ജോസ്, ആർ രഞ്ജിത് ടി എം മഹേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തുലാംപറമ്പ് വടക്ക് സ്വദേശികളായ അൻഷാദ്, ശ്യാം പ്രസാദ്, ബാദുഷ എന്നിവരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിപ്പാട് ആർ കെ ജങ്ഷന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് സംഭവം. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ പരിശോധന നടത്തിയതിന് തുടർന്നാണ് ആക്രമണം ഉണ്ടായത്. എക്സൈസ് ജീവനക്കാർ അക്രമികളെ തടഞ്ഞുവെച്ച ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അക്രമികളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]