
കോയമ്പത്തൂര്‍: പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലായിരുന്നു ഇവരെ കാണാതായത്. മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു.
മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]