
തന്നെ എങ്ങനെയെങ്കിലും മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ച് മാധ്യമങ്ങളുടെയും പൊലീസിന്റെയും മുന്നിലെത്തിയിരിക്കയാണ് ഒരു സ്ത്രീ. മരുമകൾ തന്നെ പ്രണയിക്കുന്നതായി പറയുന്നുവെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു എന്നുമാണ് സ്ത്രീയുടെ പരാതി. യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഇപ്പോൾ ദില്ലിയിൽ താമസിക്കുന്ന സ്ത്രീയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
മരുമകൾ അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും തന്നോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും സ്ത്രീ ആരോപിക്കുന്നു. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതൽ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ല. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകൾക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു.
അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോൾ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകൾ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോൾ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകൾ പറഞ്ഞു. ഭർത്താവിൽ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകൾ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു.
ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താൻ അറിയിച്ചിരുന്നു. എന്നാൽ, അവൾ വിവാഹിതയായത് മുതൽ അവളുടെ ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടുകാർക്കാണ് എന്നാണ് അവർ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാർ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.
തന്റെ മകൻ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളിൽ നിന്നും രക്ഷ നേടാനാണ് താൻ ഇപ്പോൾ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Apr 29, 2024, 12:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]