
എറണാകുളം: കേരളിത്തിലെ ഉഷ്ണ തരംഗത്തില് ഉടനൊന്നും മാറ്റമുണ്ടാകില്ല. കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും,തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം.രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിൽ സ്ഥിതി ആശകജനകമാക്കുന്നത്, മെയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് തെക്കൻ കേരളത്തിൽ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിന് തുടർച്ചയായി കാലവർഷം എത്തുമെന്നും കരുതുന്നു.
അടുത്ത രണ്ടാഴ്ച കേരളത്തിൽ നിർണായകമാണ്, ഗ്രൌണ്ട് വാട്ടർ ലെവൽ താഴുന്നത് ആശങ്ക ജനകമായ നിലയിലെന്നും കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് തുടരുന്നു..സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം.ഇന്നലെയും പാലക്കാട് ഉഷ്ണതംരഗം സ്ഥിരീകരിച്ചിരുന്നു.ഇടുക്കിയും വയനാടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില
മുന്നറിയിപ്പുണ്ട്.
സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരാം.പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.പത്തനംതിട്ട, കോട്ടയം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസറഗോഡ്,ജില്ലകളിൽ 37°C വരെയും,തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. ഏറെ നേjx സൂര്യപ്രകാശം നേരിട്ടേൽക്കുന്നതും നിർജ്ജലീകരണവും നിർബന്ധമായും ഒഴിവാക്കണം.
Last Updated Apr 29, 2024, 2:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net