

പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിന് കൊടിയേറി: പ്രധാന പെരുന്നാൾ മെയ് 5,6,7 തീയതികളിൽ
പുതുപ്പള്ളി: പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന്കൊടിയേറി. പുതുപ്പള്ളി എറികാർഡ് കരകളിൽ നിന്ന് കൊടിമര ഘോഷയാത്ര എത്തിയതോടെ വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് നിർവഹിച്ചു. മെയ് ഒന്നു മുതൽ നാലു വരെ പുതുപ്പള്ളി കൺവെൻഷൻ നടക്കും.
ദിവസവും വൈകിട്ട് 6 15ന് കൺവെൻഷൻ . നാലാം തീയതി രാവിലെ 9 ന് വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ. സാംസ്കാരിക സമ്മേളനം അഞ്ചിന് രാവിലെ 11:30ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
അവയവദാനത്തിലൂടെ മാതൃകയായ ഫാ. കുര്യാക്കോസ് വർഗീസ്, ഫാ. നോബിൻ ഫിലിപ്പ് എന്നിവർക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിക്കും ആറിന് രാവിലെ 11ന് ചരിത്രപ്രസിദ്ധമായ പൊന്നിൻ കുരിശ് വിശുദ്ധ മദ്ബഹയിൽ പ്രതിഷ്ഠിക്കും ഉച്ചയ്ക്ക് രണ്ടിന് വിറകിടിയിൽ ഘോഷയാത്ര .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
4.30 ന് പന്തിരുനാഴി പുറത്തെടുക്കൽ . 5.15 ന് പെരുന്നാൾ സന്ധ്യ നമസ്കാരം. 6 30ന് പ്രദക്ഷിണം .നിലയ്ക്കൽ പള്ളി പുതുപ്പള്ളി, കവലയിലുള്ള കുരിശടി ചുറ്റി പള്ളിയിലേക്ക് .
രാത്രി ഒന്നിന് വെച്ചൂട്ടിനുള്ള അരിയിടീൽ. വലിയ പെരുന്നാൾ ദിവസമായ ഏഴാം തീയതി പുലർച്ചെ അഞ്ചിന് കുർബാന 8:30ന് ഒൻപതിൻമേൽ കുർബാന പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ . 11 15 ന് വെച്ചുട്ട് നേർച്ചസദ്യ.
വടക്കേ പന്തലിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട് .ഉച്ചയ്ക്ക് രണ്ടിന് പെരുന്നാൾ പ്രദക്ഷിണം. അങ്ങാടി ഇരവിനെല്ലൂർ കവല ചുറ്റി. നാലിന് നേർച്ച വിളമ്പ് മെയ് 23-ന് രാവിലെ 7 15ന് പെരുന്നാളിന് കുടിയിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]