
ദില്ലി: അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ. അരവിന്ദ് കെജ്രിവാളിനെ നാളെ സന്ദർശിക്കാനാണ് ജയിൽ അധികൃതർ അനുമതി നിഷേധിച്ചത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്.
ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ചതെന്നാണ് എഎപിയുടെ വാദം. അതേസമയം, നാളെ ഉച്ചക്ക് 12:30ക്ക് എഎപി നേതാവും ദില്ലി മന്ത്രിയുമായ അതീഷി മേർലേന അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കും.
Last Updated Apr 28, 2024, 11:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]