
ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ പഞ്ചായത്ത് 11-ാംവാർഡ് കളവംകോടം അനിൽപുരം അജിത്തിന്റെ ഉടമസ്ഥതയിലുള്ള അനിൽപുരം കയർ കമ്പനിക്കാണ് വെള്ളിയാഴ്ച വൈകീട്ട് തീപിടിച്ചത്.
അജിത്തിന്റെ വീടിനു സമീപത്തു തന്നെയാണ് കമ്പനി. തമിഴ്നാട്ടിൽ നിന്ന് ചകിരിയെത്തിച്ച് കയറാക്കുന്ന ആറ് യന്ത്രങ്ങളും പൂർണമായും കത്തി നശിച്ചു. യന്ത്രത്തിനൊപ്പം കയറും കഴിഞ്ഞ ദിവസം എത്തിച്ച ചികിരിയും പൂർണമായി കത്തിപ്പോയി. ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ അഞ്ചു യൂണിറ്റ് അഞ്ചര മണിക്കൂറോളം വെള്ളം പമ്പ് ചെയ്തതിനു ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Last Updated Apr 28, 2024, 5:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]