
കണ്ണൂര്: ലൗ ജിഹാദിന്റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുതെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരെയും അനുവദിക്കരുതെന്നും ആർച്ച് ബിഷപ്പ് കണ്ണൂർ ചെമ്പേരിയിൽ കെസിവൈഎം പരിപാടിയിൽ പറഞ്ഞു. ‘ദ കേരള സ്റ്റോറി’ സിനിമ പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ വിമർശനം.
Last Updated Apr 28, 2024, 6:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]