
അമ്പലപ്പുഴ: ലോറിയിൽ അശ്രദ്ധമായി കൊണ്ടുപോയ മരത്തിന്റെ വേര് കെഎസ്ആർടിസി. ബസ്സിൽ ഉടക്കിയതിനെത്തുടർന്ന് ദേശീയപാതയിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന്റെ വടക്കേയിറക്കത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി വേരിന്റെ ഭാഗം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നീർക്കുന്നത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കൂറ്റൻ മരത്തിന്റെ വേരാണ് ട്രെയിലർ ലോറിയിൽ കായംകുളം ഭാഗത്തേക്കുകൊണ്ടുപോയത്. കരുനാഗപ്പള്ളിയിൽനിന്നു കൊച്ചി അമൃത ആശുപത്രിയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ വശത്തും പിന്നിലെ ചക്രത്തിന്റെ മുകളിലുമായാണ് വേരുടക്കിയത്. അന്തരീക്ഷ താപനിലയിൽ വൻ ഉയര്‍ച്ച, ഉഷ്ണതരംഗവും; അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Apr 28, 2024, 6:49 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]