
മസ്കറ്റ്: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സയ്യിദ് തിയാസിൻ സൗദി അറേബ്യയിലേക്ക്. ആഗോള സഹകരണവും വളർച്ചയും വികസനത്തിനുള്ള ഊർജ്ജം. എന്ന പ്രമേയത്തിൽ ഇന്നും നാളെയും (2024 ഏപ്രിൽ 28-29 തീയതികളിൽ) റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് സൗദി അറേബ്യയിലേക്ക് പോകുന്നത്.
Read Also –
രാഷ്ട്രത്തലവന്മാർ, അന്തർദേശീയ വ്യക്തികൾ, നയരൂപകർത്താക്കൾ, വിവിധ അന്തർദേശീയ, അക്കാദമിക് ഓർഗനൈസേഷനുകളുടെ വിദഗ്ധർ എന്നിവരുടെ സാന്നിധ്യവും പങ്കാളിത്തവുമുള്ള ഫോറം ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ സലിം അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുൾസൽമാൻ മുഹമ്മദ് അൽ മുർഷിദി, ഗതാഗത, വാർത്താവിനിമയ ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ഹമൂദ് അൽ മവാലി,സൗദി അറേബ്യയുടെ ഒമാൻ അംബാസഡർ (ഹിസ് ഹൈനസ്) സയ്യിദ് ഫൈസൽ ബിൻ തുർക്കി ബിൻ മഹ്മൂദ് അൽ സൈദ് , ഊർജ, ധാതു മന്ത്രാലയം അണ്ടർ സെക്രട്ടറി മൊഹ്സിൻ ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഹദ്രമി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘം ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സയ്യിദ് തിയാസിനോടൊപ്പം സൗദി അറേബ്യയിൽ എത്തുന്നുണ്ട്.
Last Updated Apr 28, 2024, 2:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]