
കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടമുണ്ടായത്. വലിയമങ്ങാട് സ്വദേശി ദേവി(42), ഇതര സംസ്ഥാന തൊഴിലാളിയായ സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദേവിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ കുക്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. ദേവിയുടെ പരിക്കാ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകളിലും ഉള്‍പ്പെടെ ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Last Updated Apr 28, 2024, 11:10 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]