കൊച്ചി: ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിൽ നിന്നും ആറര പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റ കേസിൽ പ്രതി അറസ്റ്റിൽ. ജ്വല്ലറിയിലെ ജീവനക്കാരനും എറണാകുളം ജില്ല വളയംചിറ സ്വദേശിയുമായ അമൽ എസ് കുമാർ (29) ആണ് പിടിയിലായത്.
എളമക്കര പൊലീസാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ എളമക്കര പൊലീസിന് കണ്ടെത്താനായത്.
40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ പാദസരവും ഉൾപ്പെടെ ഏകദേശം 7 ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ജ്വല്ലറിയിൽ ഉപഭോക്താക്കൾ മുൻകൂറായി ബുക്ക് ചെയ്ത ഓർഡർ ബോക്സിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്.
2025 നവംബർ ഒന്നിനാണ് പ്രതി കൃത്യം നടത്തിയത്. മോഷണം പിടിക്കപ്പെടാതിരിക്കാൻ ഏകദേശം ഇതേ തൂക്കത്തിലുള്ള സ്വർണം പൂശിയ ആഭരണങ്ങൾ പ്രതി ഓർഡർ ബോക്സിൽ തിരികെ വച്ചു.
ഇതിനായി മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാൻസി സ്റ്റോറിൽ നിന്ന് വാങ്ങിയതായി പൊലീസ് കണ്ടെത്തി. ഈ സ്വർണം പൂശിയ ആഭരണങ്ങൾ തിരികെ ഓർഡർ ബോക്സിൽ വെച്ച് ജ്വല്ലറിയിൽ നിന്നും എടുത്ത സ്വർണാഭരണം ഇടപ്പള്ളിയിലുള്ള ഫിനാൻസ് സ്ഥാപനത്തിലാണ് വിറ്റത്.
ഇതിലൂടെ 5 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

