
നായയെ പേടിച്ച് ഓടിയ കുട്ടി കുളത്തിൽ വീണു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വണ്ടിത്താവളം പട്ടഞ്ചേരി വടതോടിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മരിച്ചു. പട്ടഞ്ചേരി വടതോട് സ്വദേശിനി ദാവുദിന്റെ ഭാര്യ നബീസ (55) ആണ് മുങ്ങി . നബീസയുടെ മകൾ ഷംനയുടെ മകളായ പത്തു വയസുകാരിയെ ഷിഫാനയെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആട് മേയ്ക്കുന്നതിനിടെ നായയെ പേടിച്ച് ഓടിയ കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ നബീസ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.