
കൊച്ചി: അർജുൻ അശോകൻ നായകനായ ‘അൻപോടു കൺമണി’ തിയേറ്റര്‍ റിലീസിന് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒടിടിയിൽ എത്തി. വടക്കേ മലബാറിലെ അടുത്തിടെ വിവാഹിതരായ യുവാവിന്റെയും യുവതിയുടെയും ജീവിതത്തിലൂടെ വികസിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രം ജനുവരി 24നാണ് തീയറ്ററില്‍ റിലീസ് ചെയ്തത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അനീഷ് കൊടുവള്ളി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റിംഗ് സുനിൽ എസ് പിള്ള. മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലാണ് ലഭ്യമായിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദ രൂപകല്പന കിഷൻ മോഹൻ
ഫൈനൽ മിക്സ് ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, കല്ലാർ അനിൽ, പി ആർ ഒ എ എസ് ദിനേശ്.
റോബിൻഹുഡ്: ആദ്യ ദിന കളക്ഷൻ വിവരം, റിലീസ് കളക്ഷന്‍ വാര്‍ണര്‍ക്ക് കൊടുത്ത ശമ്പളത്തോളം പോലും ഇല്ല !
‘എനിക്കെതിരെ എടുത്തത് വ്യാജകേസ്’: ജാമ്യപേക്ഷ നല്കി സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]