
വിമാന യാത്രക്കാരെ സംബന്ധിച്ചിടത്തോളം അല്പം വെല്ലുവിളി നിറഞ്ഞ ഒന്നാണ് ലഗേജ് ഫീസ്. ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കീറുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇതിനെ മറികടക്കാൻ പലരും പലതരത്തിലുള്ള രസകരമായ സൂത്രവിദ്യകൾ പ്രയോഗിക്കാറുണ്ട്. പലരും ഒന്നിലധികം ഡ്രസ്സുകൾ ധരിച്ചാണ് അമിത ബാഗേജ് ഫീസിൽ നിന്നും രക്ഷപ്പെടാറ്. എന്നാൽ, 20 വയസ്സുള്ള ഒരു യുവതി കഴിഞ്ഞ ദിവസം ഇതിൽ നിന്നെല്ലാം ഒരു പടികൂടി കടന്നുള്ള ഒരു സൂത്രവിദ്യയാണ് പ്രയോഗിച്ചത്.
ടെക്സസിലെ ഡാളസിൽ നിന്നുള്ള ഗ്രേസ് ഹെയ്ൽ (20) എന്ന യുവതിയാണ് റയാനെയർ വഴിയുള്ള യാത്രയിൽ തന്റെ ബാഗേജ് ഫീസ് കുറയ്ക്കുന്നതിനായി ഗർഭിണിയാണെന്ന് അഭിനയിച്ചത്. ഗർഭിണികളുടെ വയറിനെ സാമ്യപ്പെടുത്തുന്ന രീതിയിൽ തന്റെ വസ്ത്രത്തിനടിയിൽ സാധനങ്ങൾ ഒളിപ്പിച്ച് കൃത്രിമ വയറ് സൃഷ്ടിച്ചായിരുന്നു ഇത്. താൻ പ്രയോഗിച്ച സൂത്രവിദ്യയെ കുറിച്ച് ഗ്രേസ് പിന്നീട് പ്രതികരിച്ചത് ഇങ്ങനെ, ” വളരെ രസകരമായ ഒരു അനുഭവമായിരുന്നു. വ്യത്യസ്ത മാസങ്ങളിൽ ഗർഭകാലം എങ്ങനെയിരിക്കുമെന്നും എനിക്ക് എത്ര ദൂരം പോകാന്‍ കഴിയുമെന്നും ഞാൻ പരിശോധിച്ചു. 28 ആഴ്ചയോ അതിൽ കൂടുതലോ ഗർഭിണിയായ സ്ത്രീകൾക്ക് എയർലൈനുകൾ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനാൽ, ഞാന്‍ 26 ആഴ്ച ഗർഭകാലം തെരഞ്ഞെടുക്കുകയായിരുന്നു”.
Watch Video: അച്ഛൻ തന്റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് ‘ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ
തന്റെ സൂത്രവിദ്യ പാളി പോകാതിരിക്കാൻ താൻ ഗർഭിണിയെ പോലെ നടക്കാൻ പോലും പഠിച്ചിരുന്നുവെന്നും വളരെ ശ്രദ്ധയോടെയാണ് വിമാനത്താവളത്തിനുള്ളിലൂടെ നടന്നതെന്നും ഇവർ പറയുന്നു. ആ സൂത്രവിദ്യ വിജയിച്ചുവെന്ന് മാത്രമല്ല, ഏറെ സുരക്ഷിതയായി വിമാനത്തിനുള്ളിൽ കയറാൻ വിമാനത്താവള ജീവനക്കാർ അവളെ സഹായിക്കുകയും ചെയ്തു. പിന്നീട് തന്റെ ഈ അനുഭവത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ച യുവതി തന്റെ കുഞ്ഞ് ആൺകുട്ടിയാണെന്നും റയാൻ എന്നാണ് പേര് എന്നും തമാശ രൂപേണ കുറിച്ചു. റയാനെയർ വഴി പറക്കുന്ന യാത്രക്കാർക്ക് അവരുടെ അധിക ലഗേജിനോ വാട്ടർ ബോട്ടിൽ പോലുള്ള വ്യക്തിഗത സാധനങ്ങൾക്കോ 50 യുഎസ് ഡോളർ (ഏകദേശം 4,200 രൂപ) മുതൽ 80 യുഎസ് ഡോളർ (ഏകദേശം 6,800 രൂപ) വരെ നൽകേണ്ടി വരുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Watch Video: ഭാര്യ സഹോദരിയുടെ സംശയം കുടുംബത്തിന്റെ സമാധാനം തകര്‍ത്തതിനെ കുറിച്ച് യുവാവിന്റെ കുറിപ്പ് വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]