
എമ്പുരാന് സെൻസർ ബോർഡ് നൽകിയത് രണ്ടു കട്ടുകൾ; ആകെ വെട്ടിയത് 10 സെക്കൻഡ്: രേഖകൾ പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്കു രണ്ടു കട്ടുകൾ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) നിർദേശിച്ചത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കൻഡാണ് സിനിയുടെ ആകെ ദൈർഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്സി എമ്പുരാൻ സിനിമ സെൻസർ ചെയ്തിരിക്കുന്നത്.
എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തുവരുന്നത്. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
അതേസമയം, എമ്പുരാൻ സിനിമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാൻ കഴിയണമെന്നു പ്രതികരിച്ച എം.ടി.രമേശിനെയും സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ ഗ്രൂപ്പുകൾ വിമർശിച്ചു. സിനിമയ്ക്കെതിരെ പ്രചാരണമില്ലെന്നും നടക്കുന്നതു വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും ബിജെപി കോർകമ്മിറ്റി നിലപാട് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയും ആർഎസ്എസിന്റെ ദക്ഷിണേന്ത്യാ വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാർ സിനിമയ്ക്കെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.