
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം ദില്ലിയിൽ എത്തി. പ്രവർത്തകർ രാജീവ് ചന്ദ്രശേഖരറിന് സ്വീകരണം നൽകി. എംപുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണം എന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സിനിമയെ സിനിമയായി കാണണമെന്നാണ് എം.ടി. രമേശ് പറഞ്ഞത്. അതാണ് പാര്‍ട്ടി നിലപാട്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി എനിക്കറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]