
കോഴിക്കോട്: കോഴിക്കോടും കാസര്‍ഗോഡും രാസ ലഹരിമരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുന്നമംഗലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
പരിശോധന സംഘത്തില്‍ നിഷില്‍ കുമാര്‍, പ്രിവെന്റിവ് ഓഫീസര്‍മാരായ പ്രതീഷ് ചന്ദ്രന്, വസന്തന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്ത്, അര്ജുന് വൈശാഖ്, ധനിഷ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രിജി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ് ഒ ടി എന്നിവര്‍ പങ്കെടുത്തു.
കാസര്‍ഗോഡ് നടത്തിയ പരിശോധനയില്‍ 4.19 ഗ്രാം മെത്താംഫിറ്റമിനുമായി കാറില്‍ വന്ന ചെര്‍ളടുക്ക സ്വദേശി അബ്ദുള്‍ ജവാദ്, എന്മകജെ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കാസര്‍ഗോഡ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ്. ജെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്.കെ, പ്രിവന്റീവ് ഓഫീസര്‍ രാമ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്, മുരളീധരന് എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]