
ദോഹ – കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസി ക്ഷേമ നിധി ബൂത്ത് നൂറുകണക്കിന് ആളുകള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുക്കാന്‍ സഹായകരമായി. മുതിർന്ന പ്രവാസികളായ അബ്ദുൽ അസീസ്,അബ്ദുൽ ഹമീദ് എന്നിവരിൽ നിന്നും വിവിധ പദ്ധതികളിലേക്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര ബൂത്ത് ഉദ്ഘാടനം ചെയ്തു. കൃത്യമായ അവധിയും വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് വേണ്ടത്ര അവബോധവും ഇല്ലാത്തവരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇത്തരം സേവനങ്ങള്‍ കൊണ്ട് കള്‍ച്ചറല്‍ ഫോറം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രവാസത്തിലെ കരുതി വെപ്പ്’ എന്ന വിഷയത്തിൽ ഷാനവാസ് വടക്കയിൽ സംസാരിച്ചു.
കൾച്ചറൽ ഫോറം ജില്ല ജനറൽ സെക്രട്ടറി നജ്മൽ ടി, സെക്രട്ടറി യാസിർ പൈങ്ങോട്ടായി, മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ, ഷരീഫ് മാമ്പയിൽ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിക്ക് അബ്ദുനാസർവേളം , റിയാസ് കെ.കെ, അഷ്റഫ് സി എഛ് , ഷാനവാസ് , ശാക്കിർ കെ.സി , ഹാരിസ് കെ. കെ , നൗഫൽ എന്നിവർ നേതൃത്വം നൽകി.
ഐ.സി.ബി.എഫ് ഇൻഷുറൻസ്, നോർക്ക ഐ.ഡി, പ്രവാസി പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് ബൂത്തിൽ ലഭ്യമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]