

ഒരേ ദിവസം ഒരേ ട്രെയിനിൽ രണ്ട് അപകട മരണം ; പത്ത് മിനിറ്റിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വിദ്യാർത്ഥിയും അന്യസംസ്ഥാന തൊഴിലാളിയും
കാസർകോട്: ഒരേ ട്രെയിനിൽ നിന്നും പത്ത് മിനിറ്റ് സമയ വ്യത്യാസത്തിൽ മരിച്ചത് രണ്ടു പേർ. ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് കോളേജ് വിദ്യാർത്ഥിയും പ്ലാറ്റ് ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ നമ്പർ 12602 എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിലാണ് അപകടം സംഭവിച്ചത്. മംഗളൂരുവിലെ പിഎ എൻജിനീയറിങ് കോളജ് വിദ്യാർഥി കൂത്തുപറമ്പ് സ്വദേശി റനീം (19), ഒഡീഷ സ്വദേശി സുശാന്ത് (41) എന്നിവരാണ് മരിച്ചത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ സുശാന്ത് വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു. ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറയാൻ ശ്രമിക്കേവേയാണ് ഇത്തരത്തിൽ അപകടം സംഭവിച്ചത്. അപകടം സംഭവച്ചപ്പോൾ യാത്രക്കാർ ട്രെയിൻ ചെയ്ൻ വലിച്ച് നിർത്തി , പോലീസ് എത്തി പരിശോധന നടത്തി , മരിച്ച വ്യക്തിയുടെ പോക്കറ്റിൽ നിന്ന് നിന്ന് കിട്ടിയ പാൻ കണ്ടപ്പോഴാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. മൃതദ്ദേഹം കാസർകോട് ജനറൽ. ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഈ സംഭവം നടന്ന് പത്തു മിനിറ്റിനിടെ ട്രെയിനിന്റെ വാതിലിൽ ചാരി നിൽക്കെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു എന്ന് സഹയാത്രക്കാർ പോലീസിനെ അറിയിച്ചു. നീണ്ട സമയത്തെ തിരച്ചിലിനൊടുവിൽ വിദ്യാർത്ഥിയുടെ മൃതദ്ദേഹം കല്ലങ്കൈ പന്നിക്കുന്നിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി . മംഗളൂരുവിലെ പിഎ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് റനീം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുമ്പള സ്റ്റേഷനിൽനിന്ന് ട്രെയിൻ യാത്ര പുറപ്പെട്ടതിനു ശേഷമാണു റനീമിനെ കാണാതായത്. മറ്റ് വിദ്യാർത്ഥിക്കാണ് പോലീസിനെ വിവരമറിയിച്ചത്. കാസർകോട് റെയിൽവേ പൊലീസും കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും, അഗ്നിരക്ഷാ സേനയും വിദ്യാർഥികളും നാട്ടുകാരുടെ സഹായത്തോടെ റെയിൽപാളവും പരിസരത്തെ കാടുകളിലെല്ലാം തന്നെ മണിക്കൂറുകള്ളം തിരിച്ചിൽ നടത്തിയാണ് മൃതദ്ദേഹത്തെ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]