
10:39 AM IST:
ബിജി കുര്യൻ അന്തരിച്ചു.ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു.സംസ്കാരം പിന്നീട്. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു.
10:01 AM IST:
മുക്താർ അൻസാരിയുടെ മരണം. മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. 3 അംഗ സംഘം അന്വേഷിക്കും. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് പ്രതിപക്ഷം. യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
10:00 AM IST:
തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തിൽ ആർച്ച് ബിഷപ്പപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.
7:39 AM IST:
ഇന്ത്യ സഖ്യത്തിന് ഭീഷണിയായി വിമത നീക്കം. പടിഞ്ഞാറൻ യുപിയിലെ അരഡസൻ സീറ്റുകളിൽ ഭീഷണി.സ്ഥാനാർത്ഥി നിർണ്ണയത്തിൽ അഖിലേഷ് യാദവിനെതിരെ പ്രതിഷേധവുമായി സമാജ് വാദി പാർട്ടി സിറ്റിംഗ് എംപിമാർ.തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം അംരോഹയിൽ ഡാനിഷ് അലിക്ക് സീറ്റ് നൽകിയതിൽ കോൺഗ്രസിൽ പൊട്ടിത്തെറി. പ്രചാരണത്തിനിറങ്ങില്ലെന്ന് പ്രാദേശിക നേതൃത്വം
7:37 AM IST:
കോൺഗ്രസിന് വീണ്ടും ആദായ നികുതി നോട്ടീസ്. 1700 കോടി നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്.
കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്. ഇതിനിടെ, മരിച്ച മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നല്കിയെന്ന ആരോപണവുമായി മകൻ ഉമർ അൻസാരി രംഗത്തെത്തി. മരണത്തില് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു.
7:36 AM IST:
മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്.കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ് അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
7:35 AM IST:
ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് അക്രമിച്ചു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തി
7:35 AM IST:
കട്ടപ്പന ഇരട്ടകൊലപാതകത്തിലെ പ്രതിയായ നിതീഷിന് എതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര് ചെയ്തു.സുഹൃത്തിന്റെ സഹോദരിയെ ആണ് ബലാത്സംഗം ചെയ്തത്. വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിച്ചു.ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനു നേരത്തെ കേസ് എടുത്തിരുന്നു.
7:34 AM IST:
തൃശൂർ ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40 വയസ്), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു. ഒരു ലിറ്ററിന് 1500 രൂപക്കാണ് ചാരായം വിറ്റിരുന്നത് 90000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
7:33 AM IST:
അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ ദുരൂഹത. ടൂർ കഴിഞ്ഞു മടങ്ങിയ അനുജയെ വാഹനം തടഞ്ഞു ഹാഷിം കൂട്ടിക്കൊണ്ടു പോയി. അമിതവേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായി പോലീസിന് സംശയം. സംഭവത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ.