
വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത വളരെ വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം. അത് അനുവദിക്കാനാകില്ലെന്നും ശൈലജ വടകരയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
വടകരയില്‍ പ്രചാരണം തുടങ്ങിയത് മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രചാരവും നല്കുന്നു. ഒരു ഭാഗത്ത് കൊവിഡ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് കെ.കെ ശൈലജ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോഴാണ് യുഡിഎഫിന്റെ ഈ പ്രതിരോധം. പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ജീവന് രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.
Last Updated Mar 29, 2024, 8:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]