
കോട്ടയം: കേരളത്തില്‍ ശക്തമായ വേനലാണ് ഇക്കുറി അനുഭവപ്പെടുന്നത്. പല ജില്ലകളിലും ദിവസങ്ങളോളം യെല്ലോ അലര്‍ട്ട് നീളുന്ന ഈ സാഹചര്യത്തില്‍ വേനല്‍ മഴയുടെ കനിവിനായുള്ള കാത്തിരിപ്പിലാണ് ഏവരും.
ഇതിനിടെ ഇന്ന് കോട്ടയത്തില്‍ കുളിരേകി വേനല്‍ മഴ ശക്തമായി പെയ്തു. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്.
ആദ്യം കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിലാണ് മഴ തുടങ്ങിയത്. പിന്നീട് നഗരത്തിലും മഴ ലഭിച്ചു. ഇതോടെ ജില്ലയില്‍ വ്യാപകമായി തന്നെ മഴ ലഭിച്ചു എന്ന് പറയാം.
കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും വൈകാതെ വേനല്‍ മഴ കനിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 28, 2024, 9:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]