
കോഴിക്കോട് : കോഴിക്കോട് എലത്തൂരിൽ രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ പിടികൂടി. കോഴിക്കോട് എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകൾ അടക്കം നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് പണം പിടികൂടിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 1,64,500 രൂപ ഇത്തരത്തിൽ പിടികൂടി. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള പണവും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള ആയുധങ്ങൾ അടക്കമുള്ള സാധന സാമഗ്രികളുമാണ് പിടിച്ചെടുക്കുന്നത്.
Last Updated Mar 28, 2024, 7:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]