
ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് മോശം തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയിലാണ് രാജസ്ഥാന്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് (15), യശസ്വി ജയസ്വാളിന്റെ (5) എന്നിവരുടെ വിക്കറ്റുകളാണ നഷ്ടമായത്. ജോസ് ബട്ലര് (9), റിയാന്‍ പരാഗ് (0) എന്നിവരാണ് ക്രീസില്‍. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന് ഇറങ്ങിയത്. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. ആന്റിച്ച് നോര്‍ക്യ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമിലെത്തി. പരിക്കേറ്റ ഇശാന്ത് ശര്‍മ, ഷായ് ഹോപ്പ് എന്നിവരാണ് പുറത്തായത്.
ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രണ്ടാം ഓവറിലാണ് ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. മുകേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു തുടക്കത്തില്‍ ശ്രദ്ധിച്ചു. പിന്നീട് മുകേഷിനെതിരെ തുടര്‍ച്ചായായി മൂന്ന് ബൗണ്ടറികള്‍ നേടി. എന്നാല്‍ ആറാം ഓവറില്‍ ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്കി സഞജു മടങ്ങി. ബട്ലര്ക്കാവട്ടെ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിക്കി ഭുയി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അവേഷ് ഖാന്.
രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും നേര്‍ക്കുനേര്‍. കാറപകടത്തിലേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ചെത്തിയ പന്ത് തന്നെയാണ് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലും ശ്രദ്ധാകേന്ദ്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]