
കോൺഗ്രസിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി.രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് നല്ലതെന്നാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയുടെ പരിഹാസം. താൻ പാർട്ടി വിട്ടത് കോൺഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടുകൾ കൊണ്ട്. കോൺഗ്രസ് പാകിസ്താനിൽ യൂണിറ്റ് തുടങ്ങുന്നതാണ് നല്ലതെന്ന് അനിൽ ആന്റണി പറഞ്ഞു.
Read Also:
ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാന്‍ എ കെ ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്ര മോദി പ്രചാരണത്തിന് വന്നിടത്ത് ഇനി ആര് വന്നിട്ടും കാര്യമില്ല.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തോട് നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.
Story Highlights : Anil Antony Against Congress Controversy Statement
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]