

First Published Mar 28, 2024, 8:32 PM IST
മെഡിക്കൽ ചെലവ് അനുദിനം വർധിച്ച് വരുന്ന ഇന്നത്തെ കാലത്ത് ആരോഗ്യ ഇൻഷുറൻസിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഒറ്റ ക്ലിക്കിലൂടെ, ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് മനസിലാക്കാനും പോളിസികൾ താരതമ്യം ചെയ്യാനും ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും കഴിയും. ആരോഗ്യ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നതിലെ നേട്ടങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം
വിശാലമായ സാധ്യതകൾ
പല ആരോഗ്യ ഇൻഷുറൻസ് കമ്പനികളും വിപുലമായ ഇൻഷുറൻസ് പ്ലാനുകൾ നൽകുന്നുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾ, ബജറ്റ്, മുൻഗണന എന്നിവ കണക്കിലെടുത്ത് വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള പ്ലാനുകൾ താരതമ്യം ചെയ്യാൻ ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോമുകൾ സഹായിക്കുന്നു. ഓരോ പോളിസികളുടെയും ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.
താരതമ്യം
വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഒരു സ്ക്രീനിൽ താരതമ്യം ചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സാധിക്കും. ഓരോ പോളിസുകളുടെയും പ്രത്യേകതകൾ, കവറേജ് വിവരങ്ങൾ, വിലനിർണ്ണയം എന്നിവയെല്ലാം ഒരേസമയം വ്യക്തമായി കാണുന്നതിന് ഇത് സഹായിക്കുന്നു .
ചെലവ്-ഫലപ്രാപ്തി
ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള പരമ്പരാഗത മാർഗങ്ങൾ, ഏജന്റ് കമ്മീഷനുകൾ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കാരണം ഉയർന്ന ചെലവിന് കാരണമാകും. ഓഫീസുകളും ഏജന്റുമാരും ഇല്ല എന്നുള്ളതുകൊണ്ടുതന്നെ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കുറഞ്ഞ നിരക്കിലുള്ള പ്രീമിയങ്ങൾ നൽകുന്നതിന് കഴിയും.
വാങ്ങാനുള്ള എളുപ്പം
ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള പരമ്പരാഗത രീതിയിൽ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ആരോഗ്യ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുകയാണെങ്കിൽ ഓരോ പോളിസികളും കാണാനും താരതമ്യം ചെയ്യാനും എപ്പോൾ വേണെമെങ്കിലും പോളിസി വാങ്ങാനും സാധിക്കും .
സുതാര്യത
ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോമുകളുടെ ഒരു പ്രധാന നേട്ടമായി സുതാര്യത വേറിട്ടുനിൽക്കുന്നു. കവേറേജ് , ഒഴിവാക്കലുകൾ , കിഴിവുകൾ, ക്ലെയിം സെറ്റിൽമെന്റ് അനുപാതങ്ങൾ എന്നിവ ഇതിലൂടെ അറിയാം. വിവിധ പ്ലാനുകൾ നേരിട്ട് താരതമ്യം ചെയ്യാനും അവയുടെ കവറേജിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാനും സാധിക്കും.
ഉടനടി കവറേജ്
ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഒരു പ്രധാന നേട്ടം ഉടൻ തന്നെ പോളിസികൾ ഇഷ്യു ചെയ്യും എന്നതാണ്.
സുരക്ഷ
വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എൻക്രിപ്ഷൻ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നു
Last Updated Mar 28, 2024, 8:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]