
സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്. ഒരു മത്സരത്തിലാണ് ലീഗില്‍ അല്‍ നസ്ര് ക്ലബിന്റെ താരമായ റോണോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തി. നടപടിയിൽ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീല്‍ നല്കാന് അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം. സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റൊണാൾഡോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മത്സരങ്ങളിൽനിന്ന് താരത്തിനു മാറി നിൽക്കേണ്ടിവരും. എത്ര കളികളിൽ റൊണാൾഡോ പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല.
സൗദി പ്രോ ലീഗിൽ വ്യാഴാഴ്ചയാണ് അൽ നസ്റിന്റെ അടുത്ത മത്സരം. അതിനു മുൻപ് റൊണാൾഡോയ്ക്കെതിരായ അന്വേഷണം പൂർത്തിയാക്കും.
Story Highlights: Cristiano Ronaldo Suspended Over Alleged Obscene Gesture in Saudi League Game
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]