

‘പുല്‍പ്പള്ളി സംഘര്‍ഷത്തിന് കാരണം ളോഹ ഇട്ടവര്‍’; വിവാദ പരാമര്‍ശത്തിന് പിന്നാലെ വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി ബിജെപി
വയനാട്: ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി.
പുല്‍പ്പള്ളി സംഘർഷത്തിന് കാരണം ളോഹ ഇട്ടവരെന്ന മധുവിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് നടപടി.
പകരം ജില്ലാ പ്രസിഡന്റ് ചുമതല പ്രശാന്ത് മലവയലിനാണ്.
ബിജെപി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായാണ് പൊലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവന. ഈ പരാമർശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിവാദമായതോടെ മധു പ്രസ്താവനയില്‍ തിരുത്തുമായി രംഗത്ത് വന്നെങ്കിലും കനത്ത പ്രതിഷേധത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നടപടി. കഴിഞ്ഞദിവസം മധുവിനെ വിളിച്ചുവരുത്തി ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]