
റിയാദ് – ശരീരം ഒട്ടിപ്പിടിച്ച നിലയിൽ പിറന്നുവീണ നൈജീരിയൻ സയാമിസ് ഇരട്ടകളായ ഹസ്നയെയും ഹസീനയെയും വേർപ്പെടുത്താനുള്ള ശസ്ത്രക്രിയക്ക് തുടക്കമായി. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്. ഒമ്പതു ഘട്ടങ്ങളായി നടത്തുന്ന വേർപ്പെടുത്തൽ ശസ്ത്രക്രിയ 14 മണിക്കൂർ നീണ്ടുനിൽക്കുമെന്നും 38 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും ഓപ്പറേഷനിൽ പങ്കാളിത്തം വഹിക്കുന്നതായും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]