
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സർക്കാരിൻ്റെ നേട്ടത്തിനപ്പുറം ഇത് ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗവർണർ അന്ന് തന്നെ ഒപ്പ് വയ്ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്പാൽ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളും. ഗവർണർക്കും വായിച്ച് വ്യക്തമായതാണ്. മാർച്ച് 22 ന് വീണ്ടും സുപ്രീം കോടതിയിൽ കേസ് വരികയാണ്. പെറ്റീഷൻ ഭേദഗതി ചെയ്യാമെന്ന് കോടതി തന്നെ പറഞ്ഞു. ഇംഗ്ലീഷ് അക്ഷര മാല അറിയാവുന്ന ആർക്കും വായിച്ചു നോക്കിയാൽ തീരുമാനമെടുക്കാവുന്ന കാര്യമാണ്. എന്നിട്ടാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്. ലോകത്ത് ഒരു ഏജൻസിയും അന്വേഷണവും ഉത്തരവും പുറപ്പെടുവിക്കുന്നില്ല. അങ്ങനെയെങ്കിൽ എന്തിനാണ് കേന്ദ്ര സർക്കാർ ലോക്പാലിനെ നിയമിച്ചത്. അതേ വ്യവസ്ഥ തന്നെയെല്ലാം കേരളത്തിലും ബാധകമല്ലേ. നിയമസഭ പാസാക്കിയാൽ ഗവർണർ ഒപ്പിടണം. അത് ചെയ്യാതെ അതിന് മുകളിൽ അടയിരുന്നു. നല്ല മെസേജാണ് ഇപ്പോൾ വന്നിരിക്കുന്നത്. മറ്റ് ബില്ലുകളുടെ കാര്യത്തിൽ എന്തായിരിക്കും തീരുമാനിക്കുകയെന്നറിയില്ല. സർവകലാശാല നിയമഭേദഗതി സംസ്ഥാന അധികാരമാണ്. ഇടുക്കിയിലെ ഭൂപ്രശ്നത്തിലും ഗവർണർ വൈകിപ്പിക്കുകയാണ്. യാത്രയുടെ തിരക്കിൽ ഭരണ ഘടന വായിക്കാൻ ഗവർണർക്ക് സമയം ലഭിക്കാത്തത് കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എസ്എഫ്ഐ പ്രതിക്കൂട്ടിൽ എന്ന് മാത്രമാണ് മാധ്യമങ്ങൾ പറയുന്നത്. സംഘടന എടുക്കുന്ന തീരുമാന പ്രകാരമാണോ തെറ്റായ കാര്യങ്ങൾ നടത്തുന്നത്. അതിൽപ്പെട്ടവരെ ന്യായീകരിക്കുന്നില്ല. ഏത് സംഘടനയിൽ പ്പെട്ടവർ ആയാലും സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കും. ചിലർ ക്യാമ്പസുകളിൽ വന്ന് എസ്എഫ്ഐക്കൊപ്പം നിന്നാൽ കൊള്ളാമെന്ന് വിചാരിക്കും. ചില പുഴുകുത്തുകൾ ചെയ്യുന്ന കാര്യം സംഘടന തിരുമാനമാകുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
Last Updated Feb 29, 2024, 9:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]