
മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തെലുങ്കിലുമൊക്കെ സിനിമാ ആരാധകരുടെ ചര്‍ച്ചയില്‍ പ്രേമലുവും നിറഞ്ഞുനില്‍ക്കുന്നുണ്ട് എന്നത് അതിശയോക്തിയല്ല. രാജ്യമൊട്ടൊകെ മികച്ച പ്രതികരണമാണ് പ്രേമലു സിനിമയ്ക്ക് ലഭിക്കുന്നത്. നാലാഴ്ചയായിട്ടും നസ്ലെന്റെ പ്രേമലുവിനറെ കോടികളുടെ കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വൻ കുതിപ്പുമായി മുന്നേറുമ്പോള്‍ പ്രേമലുവിന്റെ ഒടിടി റൈറ്റ്സ് വിറ്റുവെന്ന റിപ്പോര്‍ട്ടാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് പ്രേമലുവിന്റെ സിനിമ റൈറ്റ്സ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുള്ളതായി ഒടിടിപ്ലേയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നാലാഴ്ച കഴിഞ്ഞാല്‍ മലയാള സിനിമ ഒടിടിയില്‍ എത്തുന്നതാണ് പതിവെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുന്നതിനാല്‍ പ്രേമലു കുറച്ചധികം വൈകാനാണ് സാധ്യത. ചിരിപ്പൂരം തീര്‍ക്കുന്ന പ്രേമലു എന്ന സിനിമ ഒന്നിച്ചിരുന്ന് കാണേണ്ട ഒന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം. തിയറ്ററില്‍ ഒരാള്‍ ചിരിച്ചാല്‍ ആ രംഗം മറ്റൊരാളെയും ചിരിപ്പിക്കും എന്ന തത്വം പ്രേമലുവിന് തീര്‍ത്തും അനുയോജ്യമാണ് എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.
നസ്ലെന്റെ പ്രേമലു ആഗോളതലത്തില്‍ 70 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടിയില്‍ അധികം പ്രേമലു നേടുന്നുണ്ട് എന്നതിനാല്‍ നാലാമാഴ്ചയും വലിയ സ്വീകാര്യതയാണ് എന്ന് മനസ്സിലാക്കാം. ഇങ്ങനൊരു സാഹചര്യത്തില്‍ മലയാളത്തിന്റെ 100 കോടി ക്ലബില്‍ പ്രേമലുവും വൈകാതെ സ്ഥാനം അടയാളപ്പെടുത്തും എന്നാണ് മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ സോളോ നായകനെന്ന നിലയില്‍ സിനിമ നസ്ലെന് വലിയ അവസരമാകും ഇനി തുറന്നുകൊടുക്കുകയെന്നും വ്യക്തമാണ്.
ഭ്രമയുഗത്തിന് മുന്നേയെത്തിയിട്ടും നസ്ലെന്റെ പ്രേമലുവിന്റെ കളക്ഷനില്‍ ഇടിവില്ലാത്തത് ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിക്കുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്സും മികച്ച അഭിപ്രായമുണ്ടാക്കിയപ്പോള്‍ സിനിമയ്ക്ക് തളരാതെ മുന്നോട്ടുപോകാൻ സാധിക്കുന്നുണ്ട് എന്നതാണ് പ്രേമലുവിന് ലഭിക്കുന്ന സ്വീകാര്യതയുടെ വലിയ തെളിവ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും സാങ്കേതികപരമായും മുന്നിട്ടുനില്‍ക്കുന്നതായി മാറിയിരിക്കുന്നു പ്രേമലു. സംവിധാനം ഗിരീഷ് എ ഡിയാണ്.
Last Updated Feb 29, 2024, 10:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]