
ചെന്നൈ: തമിഴ്നാട്ടിലെ കൊടെക്കനാലിലെ ഗുണ കേവില്‍ 2006 ല്‍ നടന്ന സംഭവം അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രം ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ചിത്രം ഉറപ്പായും നൂറുകോടി ക്ലബില്‍ എത്തും എന്ന തരത്തിലാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേ സമയം തന്നെ ചിത്രം തമിഴ്നാട്ടില്‍ അടക്കം വന്‍ ബോക്സോഫീസ് കളക്ഷനാണ് നേടുന്നത്.
ചിത്രം കണ്ട ഉലഗനായകന്‍ കമല്ഹാസൻ ചിത്രത്തിലെ താരങ്ങളെയും സംവിധായകനെയും അണിയറക്കാരെയും അഭിനന്ദിക്കുകയും ചെയ്തത് തമിഴ്നാട്ടില്‍ ചിത്രത്തിന്റെ ഹൈപ്പ് വീണ്ടും ഏറ്റിയിരിക്കുകയാണ്. ചിത്രത്തില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച വിജയ മുത്തുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.
സിനിമ ഉലഗത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയ മുത്തു വികാരാധീനനായത്. മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിങ്ങളുടെ റോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. അത് എത്രത്തോളം സന്തോഷം ഉണ്ടാക്കുന്നു എന്നായിരിക്കുന്ന വിജയ് മുത്തുവിനോടുള്ള ചോദ്യം. അവിടെ മുതല്‍ തന്നെ വളരെ വൈകാരികമായി അദ്ദേഹം പ്രതികരിച്ചു.
കണ്ണീര് വരും.. എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് കണ്ണീരോടെ കുറച്ച് സമയം മിണ്ടാതെയിരുന്നു. ഇപ്പോള്‍ അങ്കര്‍ ആദ്യദിനം തന്നെ തീയറ്ററില്‍ പോയി ചിത്രം കണ്ടോ എന്ന് വീണ്ടും ചോദിച്ചു. പിന്നീട് വാക്കുകള്‍ കിട്ടാതെ നടന് കരയുകയാണ്.
“പഠിക്കാതെ 12 വയസില്‍ സിനിമയില്‍ വന്നതാണ്. എന്റെ 32 വർഷത്തെ കരിയറില്‍ നല്ല വേഷങ്ങൾക്കായി ഞാൻ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നൽകിയത്. ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടന് എന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തിന് ശേഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം” – വിജയ് മുത്തു പറഞ്ഞു.
അത്ഭുതപ്പെടുത്തുന്ന മഞ്ഞുമ്മല്‍ ബോയ്സ് ചിദംബരമാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം.
Last Updated Feb 29, 2024, 10:17 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]