
കൊല്ലം: പേരൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്ത പ്രതികൾ പിടിയിൽ. തട്ടാർകോണം സ്വദേശി ശരത്കുമാറിനെ ക്രൂരമായി മർദ്ദിച്ച മൂന്നുപേരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേവിള സ്വദേശി ശ്രീഹരി, അയത്തിൽ നേതാജി നഗർ സ്വദേശി സുധി, തട്ടാർകോണം കൊച്ചുകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന മനോജ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 16നാണ് കേസിന്നാസ്പദമായ സംഭവം. രാത്രിയിൽ പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി. തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാർ ഓടിമാറാൻ ശ്രമിച്ചപ്പോൾ ശ്രീഹരി മരക്കഷ്ണം ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ശരത്കുമാറിന്റെ തലയോട്ടിയും തോളെല്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ ശരതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ശരത്കുമാറിന്റെ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Last Updated Feb 28, 2024, 7:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]