
കൊച്ചി: തൃക്കാക്കര നഗരസഭ പരിധിയിലുള്ള വനിതകൾക്ക് സ്കോളർഷിപ്പോടെയുള്ള തൊഴിൽ പരിശീലനത്തിനു ഇപ്പോൾ അപേക്ഷിക്കാം. അസാപ് കേരളയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത്. SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വനിതകൾക്ക് 100% സ്കോളർഷിപ്പും, മറ്റു വിഭാഗത്തിൽ പെടുന്നവർക്ക് 25% ഗുണഭോക്തൃ വിഹിതം നൽകി 75% സ്കോളർഷിപ്പോടുകൂടി ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹൈഡ്രോപോണിക്സ് ഗാർഡ്നർ എന്നീ കോഴ്സുകൾ പഠിക്കാം.
കോഴ്സുകളുടെ വിശദ വിവരങ്ങൾക്ക് തൃക്കാക്കര നഗരസഭ വ്യവസായ ഓഫീസുമായോ, കളമശ്ശേരി കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപിന്റെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായോ ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട ഫോൺ നമ്പർ 8848179814 / 97785 98336.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനായി സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 10 മാർച്ച് 2024.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]